പണംവച്ച് ചീട്ടുകളി: ഉപ്പുതറയില്‍ 5 പേര്‍ അറസ്റ്റില്‍

പണംവച്ച് ചീട്ടുകളി: ഉപ്പുതറയില്‍ 5 പേര്‍ അറസ്റ്റില്‍

Sep 16, 2026 - 14:41
 0
പണംവച്ച് ചീട്ടുകളി: ഉപ്പുതറയില്‍ 5 പേര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: ഉപ്പുതറയില്‍ പണംവച്ച് ചീട്ടുകളിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു. മാട്ടുത്താവളം ഈറ്റക്കാനം പുതുശേരില്‍ ബോബി മാത്യു(46), ലബ്ബക്കട ഇടക്കാട്ട് സുരേന്ദ്രന്‍(68), വെളുത്തമുറി ജോണ്‍സണ്‍ ജോസഫ്(45), ഉപ്പുതറ കുളങ്ങരക്കല്‍ തമ്പുരാന്‍(32), കല്ലേപ്പിള്ളില്‍ വിനോദ്(51) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 10,300 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. വിനോദ് വാടകയ്‌ക്കെടുത്ത മുറിയിലാണ് ചീട്ടുകളി നടത്തിവന്നിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. എസ്ഐമാരായ അബദുള്‍ മജീദ്, വിജുമോന്‍, സിപിഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow