ഹോട്ടലില്‍നിന്ന് മലിനജലം നടപ്പാതയിലൂടെ ഒഴുകുന്നു: കുമളിയില്‍ കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍
ഹോട്ടലില്‍നിന്ന് മലിനജലം നടപ്പാതയിലൂടെ ഒഴുകുന്നു: കുമളിയില്‍ കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍
ഇടുക്കി: കുമളി ടൗണിലെ ഹോട്ടലില്‍നിന്ന് മലിനജലം നടപ്പാതയിലൂടെ ഒഴുകുന്നത് കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിന് സമീപത്തെ നടപ്പാതയാണ് മലിനജലവും കൈയേറ്റവും മൂലം ജനങ്ങള്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായത്. സാംസ്‌കാരിക നിലയത്തിന് താഴത്തെ നിലയിലെ ഹോട്ടലിലെ പാത്രങ്ങള്‍ കഴുകുന്നതും സാധനങ്ങള്‍ സൂക്ഷിക്കുന്നതും ഈ നടപ്പാതയിലാണ്. പൊതുസ്ഥലം കൈയേറുന്നതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രയോജനമില്ല. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം ഹോട്ടലില്‍നിന്നുള്ള മലിനജലവും ഭക്ഷണ അവശിഷ്ടങ്ങളും ഓടയിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുവഴി യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ കുമളി പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി നിയമലംഘനം നടത്തുന്ന സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഓടയിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?