അഖിലകേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ വിശ്വകര്‍മ ദിനാഘോഷം 17ന് കുമളിയില്‍
അഖിലകേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ വിശ്വകര്‍മ ദിനാഘോഷം 17ന് കുമളിയില്‍
ഇടുക്കി: അഖിലകേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ 17ന് കുമളി, ഉപ്പുതറ എന്നിവിടങ്ങളില്‍ വിശ്വകര്‍മ ദിനാഘോഷം നടത്തും. ഉപ്പുതറ മേഖലയിലെ ആഘോഷം രാവിലെ പത്തിനും കുമളി മേഖലയിലെ ആഘോഷ പരിപാടികള്‍ ഉച്ചയ്ക്ക് ഒന്നിനും മഹാ ശോഭായാത്രയോടെ ആരംഭിക്കും. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നൂലാംപാറ മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ഒന്നാം മൈല്‍, ടൗണ്‍ ചുറ്റി ഉള്ളാട്ട് ബാങ്ക് ഓഡിറ്റോറിയത്തില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളായ ടി സി ഗോപാലകൃഷ്ണന്‍, എം ഡി അശോകന്‍, കെജി അജേഷ് കുമാര്‍, വിശാലാക്ഷി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?