ഗവ. ഹോമിയോ ഡിസ്പെൻസറി ഇരട്ടയാർ ടൗണിലേക്ക് മാറ്റിയത് അഭിനന്ദനാർഹം: ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷൻ
ഗവ. ഹോമിയോ ഡിസ്പെൻസറി ഇരട്ടയാർ ടൗണിലേക്ക് മാറ്റിയത് അഭിനന്ദനാർഹം: ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷൻ
ഇടുക്കി: ഇരട്ടയാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ളവർക്ക് സൗകര്യപ്രദമായ രീതിയിൽ ഗവ. ഹോമിയോ ഡിസ്പെൻസറി ഇരട്ടയാർ ടൗണിലേക്ക് മാറ്റി സ്ഥാപിച്ച ഭരണസമിതിയെ അഭിനന്ദിക്കുന്നതായി ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷൻ. വാഴവര, നാങ്കുത്തൊട്ടി, നാലുമുക്ക്, ശാന്തിഗ്രം, ഇടിഞ്ഞമല, ചെമ്പകപ്പാറ, എഴുകുംവയൽ, തോവാള, ഉപ്പുകണ്ടം, നത്തുകല്ല്, തുളസിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇരട്ടയാറിലേക്ക് വാഹന സൗകര്യമുണ്ട്. സർക്കാർ സ്ഥാപനങ്ങൾ പഞ്ചായത്ത് അസ്ഥാനത്ത് പ്രവർത്തിക്കുന്നതാണ് നല്ലത്. ജനങ്ങൾക്ക് സമയ, സാമ്പത്തിക ലാഭം ഉണ്ടാകും. ടൗണിന്റെ വികസനത്തിനും പ്രയോജനപ്പെടും. സ്ഥാപനം ഇരട്ടയാറിൽ നിലനിർത്താൻ അധികൃതർ ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എം കെ തോമസ്, വി ജെ തോമസ്, ജയ്മോൻ മാത്യു എന്നിവർ പങ്കെടുത്തു.
What's Your Reaction?