സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി: ഉടുമ്പന്‍ചോല താലൂക്കില്‍ തുടങ്ങി

സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി: ഉടുമ്പന്‍ചോല താലൂക്കില്‍ തുടങ്ങി

Sep 16, 2026 - 16:58
Sep 16, 2026 - 16:58
 0
സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി: ഉടുമ്പന്‍ചോല താലൂക്കില്‍ തുടങ്ങി
This is the title of the web page

ഇടുക്കി: വിദൂര ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി ഉടുമ്പന്‍ചോല താലൂക്കിലും തുടങ്ങി. കോഴിപ്പന്നകുടി, പന്തടി കളം എന്നീ ഊരുകളിലേക്കുള്ള പദ്ധതിയുടെ രണ്ടാംഘട്ടം അഡ്വ. സേനാപതി വേണു എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. സര്‍ക്കാരിന്റെ ഭക്ഷ്യഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യം അവസാനത്തെ ആളിലേക്കും എത്തുമ്പോഴാണ് പൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലെ പൊതുവിതരണ കേന്ദ്രത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളാണിത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 സംസ്ഥാനത്ത് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. നാടിന്റെ വികസനം ഊരുകളിലേക്കും എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow