ആനയിറങ്കല്‍ കാണാതായ അഥിതി തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ആനയിറങ്കല്‍ കാണാതായ അഥിതി തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

Aug 20, 2025 - 11:22
 0
ആനയിറങ്കല്‍ കാണാതായ അഥിതി തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു
This is the title of the web page

ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു കാണാതായ അഥിതി തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. രാവിലെ മുതല്‍ ഇടുക്കിയില്‍ നിന്നുള്ള ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4 നാണ് മധ്യപ്രദേശ് സ്വദേശി സന്ദീപ് സിങ് റാം(26) വള്ളം മറിഞ്ഞ് ജലാശയത്തില്‍ വീണത്. ഇയാളോടൊപ്പം വള്ളത്തില്‍ ഉണ്ടായിരുന്ന 4 അതിഥി തൊഴിലാളികളും, തുഴച്ചില്‍കാരനും നീന്തി രക്ഷപ്പെട്ടിരുന്നു. ജലാശയത്തിന്റെ മറുകരയിലുള്ള പച്ചമരത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ ശേഷം വള്ളത്തില്‍ മടങ്ങി വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വള്ളം ശക്തമായ കാറ്റില്‍ മറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാരും പിന്നീട് മൂന്നാറില്‍ നിന്നുള്ള അഗ്‌നിശമനസേനയും തിരച്ചില്‍ നടത്തിയെങ്കിലും സന്ദീപ് സിങ് റാമിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ  തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം സ്ഥലത്തെത്തി വള്ളം മറിഞ്ഞ ഭാഗത്ത് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ സന്ദീപ് സിങ് റാമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഇന്ന് രാവിലെ ദുരന്ത നിവാരണ സേനയുടെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിച്ചു ജലാശയത്തിന്റെ ആഴവും പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിക്കുന്നതായി ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു. ദുരന്ത നിവാരണ സേനയില്‍ നിന്നുള്ള 24 അംഗങ്ങള്‍ ആണ് തിരച്ചില്‍ നടത്തുന്നത്  രണ്ട് ടീം ആയിട്ടാണ് തിരച്ചില്‍ നടത്തുന്നത് ഇന്ന് കണ്ടെത്തുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റവന്യു വകുപ്പും ദുരന്തനിവാരണ സേനയും.

What's Your Reaction?

like

dislike

love

funny

angry

sad

wow