കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി ജന്മദിനം ആഘോഷിച്ചു
കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി ജന്മദിനം ആഘോഷിച്ചു

ഇടുക്കി: കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി സദ്ഭാവന ദിനം ആചരിച്ചു. കെപിസിസി അംഗം ആര്‍ ബാലന്‍പിള്ള ഉദ്ഘാടനം ചെയ്തു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനമാണ് രാജ്യം സദ്ഭാവനാ ദിനമായി ആചരിക്കുന്നത്. പ്രവര്‍ത്തകര്‍ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴിയുടെ അധ്യഷനായി. ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ് മുഖ്യപ്രഭാഷണം നടത്തി. കെ പി ഗോപിദാസ്, ബിജു കുട്ടുപുഴ, സാജു പഴപ്ലാക്കല്‍, കിങ്ങണി രാജേന്ദ്രന്‍, സിനി മൂലന്‍കുഴിയില്‍, ജോയി തമ്പുഴ, അര്‍ജുന്‍ ഷിജു, അനില്‍ മഠത്തിനകത്ത്, സുബിന്‍, റ്റിറ്റോ, സുഗതപ്പന്‍, പി വി ജോസ്, തങ്കായി എന്നിവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






