പാതയോരങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനൊരുങ്ങി നഗരസഭ: ലംഘിച്ചാല്‍ 5000 രൂപ പിഴ
പാതയോരങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനൊരുങ്ങി നഗരസഭ: ലംഘിച്ചാല്‍ 5000 രൂപ പിഴ
ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയിലെ പൊതുയിടങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യാനുള്ള നടപടിയുമായി നഗരസഭ. ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നതെന്ന് സെക്രട്ടറി അജി കെ തോമസ് പറഞ്ഞു. പൊതുജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്നും മുന്നറിയിപ്പ് ലംഘിച്ച് ഇവ സ്ഥാപിച്ചാല്‍ 5000 രൂപവരെ പിഴ ചുമത്തുമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഴ അടയ്ക്കാന്‍ തയാറാകാത്തവര്‍ക്കെതിരെ ഹൈക്കോടതിയില്‍ നേരിട്ട് കേസ് ഫയല്‍ ചെയ്യും. പൊതുജനങ്ങളും വ്യാപാരി സമൂഹവും പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ സ്വമേധയാ നീക്കം ചെയ്ത് സഹകരിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
What's Your Reaction?