ഇരുചക്ര വാഹന റാലിയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ലഭിച്ച നോട്ട്ബുക്കുകള്‍ വള്ളക്കടവ് സ്‌നേഹസദന്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി ഡിവൈഎഫ്‌ഐ
ഇരുചക്ര വാഹന റാലിയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ലഭിച്ച നോട്ട്ബുക്കുകള്‍ വള്ളക്കടവ് സ്‌നേഹസദന്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി ഡിവൈഎഫ്‌ഐ

ഇടുക്കി: ഡിവൈഎഫ്‌ഐ ഇരുചക്ര വാഹന റാലിയുടെ സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ജാഥ അംഗങ്ങള്‍ ലഭിച്ച പുസ്തകങ്ങളും നോട്ട് ബുക്കുകളും വള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ക്യാപ്റ്റനും എം എസ് ശരത് മാനേജറുമായ ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയിരുന്നു. യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ നോട്ട്ബുക്കുകള്‍ നല്‍കിയാണ് റാലിയെ സ്വീകരിച്ചത്. ഇവ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറുകയായിരുന്നു. നേതാക്കളായ എസ് സുധീഷ്, ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, ബിബിന്‍ ബാബു, മഹിന്‍ മധു, നഗരസഭ കൗണ്‍സിലര്‍ സുധര്‍മ മോഹനന്‍, കാഞ്ചിയാര്‍ പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






