തീര്‍ഥാടകര്‍ കൂടി: കാനനപാതകളില്‍ പ്രവേശനസമയം നീട്ടി
തീര്‍ഥാടകര്‍ കൂടി: കാനനപാതകളില്‍ പ്രവേശനസമയം നീട്ടി

ഇടുക്കി: കാനനപാതകളിലൂടെ സന്നിധാനത്തേയ്ക്ക് പോകുന്ന അയ്യപ്പഭക്തരുടെ തിരക്ക് വര്‍ധിച്ചതോടെ മുക്കുഴി, അഴുതക്കടവ് എന്നിവിടങ്ങളില്‍ പ്രവേശനസമയം നീട്ടി. അഴുതക്കടവിലൂടെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയും മുക്കുഴിയിലൂടെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 4.30 വരെയും കടന്നുപോകാം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാനന പാതകളിലൂടെ കടന്നുപോകുന്ന തീര്‍ഥാടകര്‍ വര്‍ധിച്ചുവരുന്നതിനാലാണ് സമയം ദീര്‍ഘിപ്പിച്ച് കലക്ടര്‍ ഉത്തരവിട്ടത്.
What's Your Reaction?






