കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക്: റോഡുകളില്‍ ദിശാസൂചക, ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കൗണ്‍സിലില്‍ തീരുമാനം

കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക്: റോഡുകളില്‍ ദിശാസൂചക, ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കൗണ്‍സിലില്‍ തീരുമാനം

Jun 11, 2026 - 15:20
 0
കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക്: റോഡുകളില്‍ ദിശാസൂചക, ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കൗണ്‍സിലില്‍ തീരുമാനം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക,  മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവ നടപ്പാക്കാന്‍ തീരുമാനിച്ചു. ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ സംസ്‌കരണത്തിനുവേണ്ടി ഖരമാലിന്യ പരിപാലന രൂപരേഖ തയാറാക്കി. ഇതിന്റ അടിസ്ഥാനത്തില്‍ 2028 വരെ നഗരസഭാ പരിധിയില്‍ ഉല്‍പാദിപ്പിക്കുന്ന ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 45.34 കോടി രൂപയുടെ രൂപരേഖയ്ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. കട്ടപ്പന താലൂക്ക് ആശുപതിയില്‍ ജനറല്‍ സര്‍ജന്റെ സേവനം ലഭ്യമായതിനാല്‍ 2 നേഴ്സിങ് അസിസ്റ്റന്റുമാരെ കൂടുതല്‍ നിയമിക്കുന്നതിനും തീരുമാനിച്ചു. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ അധീനതയിലുള്ള റോഡുകളില്‍ ദിശാ ബോര്‍ഡുകളും ട്രാഫിക് സിഗ്‌നല്‍ ബോര്‍ഡുകളും സ്ഥാപിക്കുന്നതിനും തീരുമാനമായി. കട്ടപ്പന നഗരസഭാ പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ  ഭക്ഷണശാലകള്‍, ബജിക്കടകള്‍ ,പെട്ടിക്കടകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായി പരാതിയുള്ളതിനാല്‍ പരിശോധന ശക്തമാക്കുമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. മീറ്റ് സ്റ്റാള്‍ നിര്‍മാണം നടക്കുന്നതിനാല്‍ മാംസ വില്‍പ്പനക്ക് തടസം ഉണ്ടാകുന്നുണ്ടെന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ബദല്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow