ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ കുടുംബത്തെ സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു
ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ കുടുംബത്തെ സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു
ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മാരിയുടെ കുടുംബത്തെ മുന്‍ എംഎല്‍എ എംഎം മണി, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് എന്നിവരടങ്ങുന്ന സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു. മാരിയുടെ മരണത്തോടെ രണ്ട് കുഞ്ഞുങ്ങള്‍ മാത്രമടങ്ങുന്ന കുടുംബം അനാഥമായി. സംസ്ഥാന സര്‍ക്കാര്‍ യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ അടിയന്തരമായി പാലിക്കാന്‍ തയാറാകണമെന്നും വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരത്തുകയായ 14 ലക്ഷം രൂപ അടിയന്തരമായി കുട്ടികളുടെ അക്കൗണ്ടിലേക്ക് നല്‍കണമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ ഹോസ്റ്റലുകളിലേക്ക് മാറ്റി അവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും നേതാക്കള്‍ പറഞ്ഞു.സംഭവം നടന്ന ദിവസം മൂന്നാര്‍ രാജപാത സന്ദര്‍ശിച്ച മന്ത്രി ചിന്നക്കനാല്‍ എത്തുകയോ പരിക്കുപറ്റിയ മാരിയുടെ കുട്ടിയെ സന്ദര്‍ശിക്കാന്‍ തയാറാവുകയും ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണ്. കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മന്ത്രി മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശം മാരിയുടെ കുടുംബത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പുപറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു
What's Your Reaction?
