ഇടുക്കിയില്‍ മുള്ളന്‍പന്നി തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു  

ഇടുക്കിയില്‍ മുള്ളന്‍പന്നി തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു  

Jul 30, 2026 - 16:14
 0
ഇടുക്കിയില്‍ മുള്ളന്‍പന്നി തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു  
This is the title of the web page

ഇടുക്കി: മലയോര മേഖലകളിലെ വന്യമൃഗ ശല്യം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഇടുക്കി താഴുത്തുരുത്തിയില്‍ ടി ജെ വര്‍ക്കിയുടെ പുരയിടത്തിലെ 25 തെങ്ങിന്‍ തൈകള്‍ മുള്ളന്‍പന്നി നശിപ്പിച്ചു. 
ആകെയുണ്ടായിരുന്ന ഒരേക്കര്‍ 10 സെന്റ് സ്ഥലം റീസര്‍വേ വന്നതോടെ 85 സെന്റായി ചുരുങ്ങിയിരുന്നു. ഉപജീവനത്തിനായാണ് വര്‍ക്കി ഈ സ്ഥലത്ത് 60 തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിച്ചത്. ഇതില്‍ 25 എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിച്ചത്. തെങ്ങിന്‍ തൈകളുടെ ഓലകള്‍ കടിച്ചുമുറിച്ച ശേഷം അവയുടെ കൂമ്പും വേരുകളും പൂര്‍ണമായി തിന്നുതീര്‍ത്തു. കാട്ടുപന്നിയുടെ ആക്രമണമാണെങ്കില്‍ പറമ്പിലെ മറ്റ് ഭാഗങ്ങളിലും മണ്ണ് വ്യാപകമായി ഇളക്കി മറിക്കാറുണ്ട്. എന്നാല്‍ ഇവിടെ തൈകളുടെ ചുവട്ടില്‍ മാത്രമായി കൃത്യമായ രീതിയിലാണ് നാശനഷ്ടം വരുത്തിയിരിക്കുന്നത്. അതിനാല്‍ മുള്ളന്‍പന്നി തന്നെയാണ് ഈ വന്‍ നാശത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് വര്‍ക്കിക്ക് ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് വന്യമൃഗ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനംവകുപ്പും കൃഷിവകുപ്പും അടിയന്തരമായി ഇടപെടണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow