ഇരട്ടയാര്‍ പഞ്ചായത്തിലെ വോള്‍ട്ടേജ് ക്ഷാമം: കോണ്‍ഗ്രസ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

ഇരട്ടയാര്‍ പഞ്ചായത്തിലെ വോള്‍ട്ടേജ് ക്ഷാമം: കോണ്‍ഗ്രസ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

May 5, 2026 - 17:44
 0
ഇരട്ടയാര്‍ പഞ്ചായത്തിലെ വോള്‍ട്ടേജ് ക്ഷാമം: കോണ്‍ഗ്രസ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വേള്‍ട്ടേജ് ക്ഷാമം രൂക്ഷമായതോടെ യുഡിഎഫ് നോര്‍ത്ത് കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ഉപരോധിച്ചു. കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി ഉദ്ഘാടനം ചെയ്തു. വേനല്‍ കടുത്തതോടെ ഏലമുള്‍പ്പെടെയുള്ള വിളകള്‍ സംരക്ഷിക്കാന്‍ ജലസേചനം ആവശ്യമാണ്. ഇതിനായി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യം നിരവധി തവണ കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണാതെ വന്നതോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ തുടര്‍ സമരം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റെജി ഇരിപ്പുലിക്കാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജയസമ്മ സണ്ണി, പഞ്ചായത്തംഗം സിജോ ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow