വാഴത്തോപ്പ് പേപ്പാറ റേഷന്‍കടയില്‍നിന്ന് നല്‍കിയ ചെള്ളും മാലിന്യവും നിറഞ്ഞ അരിയുമായി ഗുണഭോക്താവ് സപ്ലൈ ഓഫീസില്‍: ഉദ്യോഗസ്ഥര്‍ റേഷന്‍കടയില്‍ പരിശോധന നടത്തി
വാഴത്തോപ്പ് പേപ്പാറ റേഷന്‍കടയില്‍നിന്ന് നല്‍കിയ ചെള്ളും മാലിന്യവും നിറഞ്ഞ അരിയുമായി ഗുണഭോക്താവ് സപ്ലൈ ഓഫീസില്‍: ഉദ്യോഗസ്ഥര്‍ റേഷന്‍കടയില്‍ പരിശോധന നടത്തി
ഇടുക്കി: വാഴത്തോപ്പ് പേപ്പാറയിലെ എആര്‍ഡി 34-ാം നമ്പര്‍ റേഷന്‍കടയില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണംചെയ്തതായി പരാതി. പൂപ്പലുള്ളതും ചെള്ളും മാലിന്യവും നിറഞ്ഞ അരിയുമായി ഗുണഭോക്താവ് ഇടുക്കി സപ്ലൈ ഓഫീസിലെത്തി പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ച് ചാക്ക് തുറന്ന് അരിയിലെ ചെള്ളും മാലിന്യവും നേരില്‍കാണിച്ച് ബോധ്യപ്പെടുത്തി. മിനിറ്റുകള്‍ക്കുള്ളില്‍ ഓഫീസിനുള്ളില്‍ ചെള്ള് നിറഞ്ഞു.
ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഈ റേഷന്‍കടയിലെ ഗുണഭോക്താക്കളാണ്. പരാതി ലഭിച്ചതോടെ റേഷന്‍കട ഉടമയെ സപ്ലൈ ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. തുടര്‍ന്ന് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് റേഷന്‍കടയിലെത്തി പരിശോധന നടത്തി.
സ്റ്റോക്ക് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കുകയും ഉപഭോക്താക്കളില്‍നിന്ന് മൊഴി രേഖപ്പെടുത്തുകയുംചെയ്തു. അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം റേഷന്‍കടകള്‍ വഴി വിതരണംചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതില്‍ വകുപ്പ് ജാഗ്രത പാലിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി.
What's Your Reaction?