എല്‍ഡിഎഫ് കട്ടപ്പനയില്‍ മെയ്ദിന റാലി നടത്തി
എല്‍ഡിഎഫ് കട്ടപ്പനയില്‍ മെയ്ദിന റാലി നടത്തി
ഇടുക്കി: എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി മെയ്ദിന റാലിയും യോഗവും നടത്തി. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ച റാലിയില്‍ തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി നൂറിലേറെ പേര്‍ അണിനിരന്നു. യോഗത്തില്‍ സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി, എല്‍ഡിഎഫ് നേതാക്കളായ മാത്യു ജോര്‍ജ്, സി എസ് അജേഷ്, സി ആര്‍ മുരളി, ആല്‍വിന്‍ തോമസ്, ടി സി കുര്യന്‍, കെ എന്‍ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?