ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാര്‍ക്ക് അനുമോദനം
ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാര്‍ക്ക് അനുമോദനം

ഇടുക്കി: ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഉപ്പുതറയില്‍ നിന്നും കട്ടപ്പനയിലേയ്ക്ക് ട്രിപ്പ് വരുന്ന വഴി തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ നരിയമ്പാറ കഴിഞ്ഞപ്പോള്‍ ബസിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെടുകയും ബസിനുള്ളില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാരായ ബിജിത്തും മോനുവും യാത്രക്കാരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ , ജനറല്‍ സെക്രട്ടറി ശ്രീകാന്ത് രവീന്ദ്രന്‍ , ഭാരവാഹികളായ മധുസൂദനന്‍നായര്‍ റ്റി കെ ,രഞ്ജിത്ത് പി റ്റി , ചന്ദ്രശേഖരന്‍, രാജേഷ് കുട്ടിമാളു,സാം ഇ ഉതുപ്പ്,ജയരാജ്, ജോയല്‍ ജ ജോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






