വോട്ടര്‍ പട്ടിക പുതുക്കല്‍: കട്ടപ്പന നഗരസഭയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക പുതുക്കല്‍: കട്ടപ്പന നഗരസഭയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു

Jun 5, 2024 - 20:29
 0
വോട്ടര്‍ പട്ടിക പുതുക്കല്‍: കട്ടപ്പന നഗരസഭയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. നഗരസഭ സെക്രട്ടറി ആര്‍ മണികണ്ഠന്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. സംസ്ഥാനത്തെ, ഉപ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന 49 വാര്‍ഡുകള്‍ ഉള്‍പ്പെടെ, മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ 2024 ജൂണ്‍ മാസത്തില്‍ നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ് . 2024 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ചാണ് ഇപ്രകാരം വോട്ടര്‍ പട്ടിക പുതുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍, 2024 - ഉപതിരഞ്ഞെടുപ്പ് നടക്കുന്നവ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനാണ് കട്ടപ്പന നഗരസഭയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. നാളെയാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ഒഴിവാക്കലുകള്‍ ഉള്‍പ്പെടെ 7 ദിവസത്തിനുള്ളില്‍ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ നല്‍കാവുന്നതാണ്. 6 മുതല്‍ 21 വരെ പുതുതായി പേരു ചേര്‍ക്കല്‍ ,തിരുത്തലുകള്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാം. 29നകം ഹിയറിംഗ് പൂര്‍ത്തീകരിച്ച് ജൂലൈ 1ന് സംക്ഷിപ്ത വോട്ടര്‍ പട്ടിക പൂര്‍ത്തീകരിക്കുവാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, വൈസ് ചെയര്‍മാന്‍ കെ.ജെ. ബെന്നി, ഷാജി കൂത്തോടി, സിജു ചക്കുംമൂട്ടില്‍, പി.എന്‍ പ്രസാദ്, ജോയി ആനിത്തോട്ടം, സി.ആര്‍.മുരളി, രാജന്‍കുട്ടി മുതുകുളം തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow