കുടിവെള്ളക്ഷാമം: ഒറ്റയാള്‍ സമരവുമായി പഞ്ചായത്തംഗം
കുടിവെള്ളക്ഷാമം: ഒറ്റയാള്‍ സമരവുമായി പഞ്ചായത്തംഗം

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ കൊച്ചുകാമാഷി, പാറക്കടവ്, കാപ്പിമുക്ക് ചെമ്പകപ്പാറ, കൊങ്ങമലപ്പടി, തമ്പാന്‍സിറ്റി, പള്ളിക്കാനം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം തോമസ് കടുത്താഴെ നിരാഹാരസമരം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിജോ ഇലന്തൂര്‍ ഉദ്ഘാടനം ചെയ്തു. സിബി ഇലഞ്ഞിക്കല്‍ അധ്യക്ഷനായി. ചെമ്പകപ്പാറ ആപ്‌കോസ് പ്രസിഡന്റ് സജിവെട്ടുകാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ഒരുമാസമായി പ്രദേശവാസികള്‍ കടുത്ത ജലക്ഷാമമാണ് അനുഭവിക്കുന്നത്. അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് സമരം നടത്തിയത്. സമരം പ്രഖ്യാപിച്ചതിനുശേഷം അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ജലക്ഷാമത്തിന് പരിഹാരമായില്ല. ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങളെ അധിക്ഷേപിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. ഇതിനെതിരെ ശക്തമായ ജനവികാരമാണ് ഉണ്ടായിരിക്കുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാത്തപക്ഷം അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. സമാപനസമ്മേളനം ഡിസിസി അംഗം റെജി ഇലിപ്പുലിക്കാട്ട് ഉദ്ഘാടനം ചെയ്തു.
What's Your Reaction?






