സെല്‍ഫി ടൈം: കട്ടപ്പന ഉപജില്ലാ കലോത്സവ നഗരിയിലെ സെല്‍ഫി പോയിന്റില്‍ തിരക്കോട് തിരക്ക്
സെല്‍ഫി ടൈം: കട്ടപ്പന ഉപജില്ലാ കലോത്സവ നഗരിയിലെ സെല്‍ഫി പോയിന്റില്‍ തിരക്കോട് തിരക്ക്
ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവ നഗരിയായ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ സെല്‍ഫി പോയിന്റ് ഏവരുടെയും പ്രിയ ഇടമാണ്. മത്സരാര്‍ഥികളും രക്ഷിതാക്കളും കുട്ടികളുമെല്ലാം സെല്‍ഫിയെടുക്കാനുള്ള തിരക്കിലാണിവിടെ. കുട്ടികളെ ആകര്‍ഷിക്കാന്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സെല്‍ഫി പോയിന്റ് തയാറാക്കിയിരിക്കുന്നത്. പബ്ലിസിറ്റി കണ്‍വീനര്‍ വിന്‍സെന്റ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. രണ്ടാംദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കലോത്സവം ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തുന്നു.
What's Your Reaction?