വയനാടിന് സഹായവുമായി ഹെഡ് ലോഡ് ആന്‍ഡ് ടിബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
വയനാടിന് സഹായവുമായി ഹെഡ് ലോഡ് ആന്‍ഡ് ടിബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

ഇടുക്കി: ഹെഡ് ലോഡ് ആന്‍ഡ് ടിബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു 20 ഏക്കര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാടിനായി സമാഹരിച്ച തുക കൈമാറി. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി തുക ഏറ്റുവാങ്ങി യൂണിറ്റിലെ 9 തൊഴിലാളികളാണ് അവരുടെ വരുമാനം നീക്കിവെച്ചത്. ചെറിയവരുമാനത്തില്‍ ഉപജീവനം നടത്തുന്ന ഇവര്‍ ഒരാഴ്ചത്തെ വരുമാനം നീക്കിവെച്ച് സമാഹാരിച്ച 25,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. യൂണിറ്റ് കണ്‍വീനര്‍ വി സി സിബി , എസ് അനീഷ്, എസ് സനു,എ അനില്‍, വിനു തോമസ്, ദീപു മോന്‍ ഗോപി, ശാരോണ്‍ ജോയ് എന്നിവര്‍ നേതൃത്വം വഹിച്ചു.
What's Your Reaction?






