തോപ്രാംകുടി പ്രകാശില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്
തോപ്രാംകുടി പ്രകാശില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് പരിക്ക്
ഇടുക്കി: തോപ്രാംകുടി പ്രകാശിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതരപരിക്ക്. തങ്കമണിക്ക് നീലവയല്‍ വട്ടുകളത്തില്‍ അമലിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8ഓടെയാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അമലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. രക്തം വാര്‍ന്ന് വഴിയില്‍ കിടന്ന അമലിനെ വഴിയാത്രക്കാരാണ് തങ്കമണി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അമല്‍ അപകടനില്ല തരണം ചെയ്തിട്ടില്ല. തങ്കമണി പൊലീസ് കേസെടുത്തു.
What's Your Reaction?