തങ്കമണി സിംസ് നഴ്‌സിങ് കോളേജില്‍ ദീപം തെളിക്കല്‍ ചടങ്ങ് നടത്തി
തങ്കമണി സിംസ് നഴ്‌സിങ് കോളേജില്‍ ദീപം തെളിക്കല്‍ ചടങ്ങ് നടത്തി
ഇടുക്കി: തങ്കമണി സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിംസ് നഴ്‌സിങ് കോളേജിലെ മൂന്നാം ബാച്ച് ജിഎന്‍എം വിദ്യാര്‍ഥികളുടെ ദീപം തെളിക്കല്‍ ചടങ്ങ് നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സിങ് ജോലി ഒരു പുണ്യപ്രവര്‍ത്തിയാണെന്നും അതിന്റെ മഹാത്മ്യം തിരിച്ചറിയണമെങ്കില്‍ ആഴത്തില്‍ അനുഭവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സീനിയര്‍ ലക്ചറര്‍ സ്‌നേഹ ഫ്രാന്‍സിസ് വിദ്യാര്‍ഥികള്‍ക്ക് ദീപം തെളിച്ചു നല്‍കി. നഴ്‌സിങ് സൂപ്രണ്ട് ഷേര്‍ളി പൗലോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആശുപത്രി പ്രസിഡന്റ് കെ യു വിനു അധ്യക്ഷനായി.
ഡയറക്ടര്‍ സി വി വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ പി സുമോദ്, ഡയറക്ടര്‍ കെ ജെ ഷൈന്‍, മാനേജിങ് ഡയറക്ടര്‍ സജി തടത്തില്‍, സെക്രട്ടറി ശ്രുതി വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ലാല്‍ജി ജോസഫ്, അക്കൗണ്ട്‌സ് മാനേജര്‍ അമൃത ഷാജി, പര്‍ച്ചേസ് മാനേജര്‍ പ്രവീണ്‍ കുമാര്‍, പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ സാബു ടി ജെ, പിആര്‍ഒ അരുണിമ ജെയിംസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?