ഉടുമ്പന്‍ചോലയില്‍ തൊഴിലാളി എസ്‌റ്റേറ്റ് കുളത്തില്‍ മുങ്ങിമരിച്ചു
ഉടുമ്പന്‍ചോലയില്‍ തൊഴിലാളി എസ്‌റ്റേറ്റ് കുളത്തില്‍ മുങ്ങിമരിച്ചു
ഇടുക്കി: ഉടുമ്പന്‍ചോല ആട്ടുപാറ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളിയെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണന്‍ എന്ന ദുരൈ ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബാലാജിയെ കാണാനില്ലായിരുന്നു. തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റിലെ കുളത്തിനുസമീപം കണ്ണന്റെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. കാല്‍വഴുതി കുളത്തില്‍ വീണതോ ആത്മഹത്യായോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?