ബിഎംഎസ് രാജാക്കാട് മേഖല സമ്മേളനം നടത്തി
ബിഎംഎസ് രാജാക്കാട് മേഖല സമ്മേളനം നടത്തി
ഇടുക്കി: ബിഎംഎസ് രാജാക്കാട് മേഖല സമ്മേളനവും റാലിയും നടത്തി. ജില്ലാ പ്രസിഡന്റ് എം പി റെജികുമാര്‍ ഉദ്‌ലാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അജിത്തിന്റെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മാജി പ്രകാശ് മസ്ദൂര്‍ ഗീതാലാപനം നടത്തി. മേഖല പ്രസിഡന്റ് പി പാല്‍രാജ് അധ്യക്ഷനായി. ദേശീയ സമിതിയംഗം എന്‍ ബി ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ സി സിനീഷ്‌കുമാര്‍, മേഖല സെക്രട്ടറി പി ടി ബാബു, ട്രഷറര്‍ വി എം യേശുദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ പി പാല്‍രാജ് (പ്രസിഡന്റ്), പി ടി ബാബു (സെക്രട്ടറി), പുഷ്പാംഗദന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 23 അംഗ മേഖല കമ്മിറ്റിയെ തെരഞ്ഞെടുത്തു.
What's Your Reaction?