ലയണ്‍സ് ക്ലബ് ഓഫ് ഇടുക്കി ഓണാഘോഷം നടത്തി
ലയണ്‍സ് ക്ലബ് ഓഫ് ഇടുക്കി ഓണാഘോഷം നടത്തി
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് ഇടുക്കി ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. പ്രസിഡന്റ് സിബി ജോര്‍ജ് അധ്യക്ഷനായി. സെക്രട്ടറി ഷിജോ തടത്തില്‍, ട്രഷറര്‍ ജോസ് കുഴികണ്ടം, ജയിന്‍ അഗസ്റ്റിന്‍, കെ എം മുരളി, ബാബു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാ-കായിക പരിപാടികള്‍ക്കുശേഷം എല്ലാവര്‍ക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
What's Your Reaction?