പീരുമേട്, വാഗമണ്‍, മഞ്ചുമല വില്ലേജ് പ്രദേശങ്ങളില്‍ മെയ് 2 വരെ നിരോധനാജ്ഞ

പീരുമേട്, വാഗമണ്‍, മഞ്ചുമല വില്ലേജ് പ്രദേശങ്ങളില്‍ മെയ് 2 വരെ നിരോധനാജ്ഞ

Mar 7, 2025 - 23:42
 0
പീരുമേട്, വാഗമണ്‍, മഞ്ചുമല വില്ലേജ് പ്രദേശങ്ങളില്‍ മെയ് 2 വരെ നിരോധനാജ്ഞ
This is the title of the web page

ഇടുക്കി: സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പീരുമേട് വില്ലേജിലെ സര്‍വേ നമ്പര്‍ 534, മഞ്ചുമല വില്ലേജിലെ സര്‍വേ നമ്പര്‍ 441, വാഗമണ്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 724, 813, 896 എന്നിവയില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളില്‍ മെയ് 2 അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില പരിശോധിക്കാന്‍ പീരുമേട് തഹസില്‍ദാര്‍ സീമ ജോസഫിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചു. ഈ മേഖലകളിലെ സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റമോ അനധികൃത നിര്‍മാണങ്ങളോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ലെന്ന് പീരുമേട് തഹസില്‍ദാര്‍, പീരുമേട് ഡിവൈഎസ്പി, ജില്ലാ ജിയോളജിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow