കൊന്നത്തടി മേഖലയിലെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കണം: കോണ്‍ഗ്രസ്
കൊന്നത്തടി മേഖലയിലെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കണം: കോണ്‍ഗ്രസ്

ഇടുക്കി: കൊന്നത്തടി മേഖലയില്‍ വിവിധ ബാങ്കുകള്‍ നടത്തിവരുന്ന ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ജപ്തി നടപടികളുമായി ബാങ്കുകള്‍ മുമ്പോട്ട് വരുന്നത് കര്‍ഷകരെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനീഷ അഗസ്റ്റിന്‍ പറഞ്ഞു. വായ്പ കുടിശിഖ ഉള്ളവരുടെ സ്ഥലവും വീടും ജപ്തി ചെയ്യുന്നതിന്റെ മുന്നോടിയായി ഭൂമി അളന്നുതിരിക്കുന്ന നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചു. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്നോട്ട് പോയില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ചുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റിന്‍, ബിജു ജോര്‍ജ് മുക്കുടം, ബിജു കിഴക്കേവീട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
What's Your Reaction?






