കുരിശുപാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
കുരിശുപാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പൊങ്കാല നടത്തി

ഇടുക്കി: കുരിശുപാറ കോട്ടപാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടത്തി. തന്ത്രി നരമംഗലം വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി വെണ്ണമന ഇല്ലത്ത് ഗിരീഷ് ഗോവിന്ദന്‍ പോറ്റി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കൊടിമരത്തിന്റെ ശിലാസ്ഥാപനവും തിരുവാഭരണ സമര്‍പ്പണവും നടത്തി. ഒന്നാം ദിനം രാവിലെ നിര്‍മാല്യദര്‍ശനം, അഭിഷേകം, ഗണപതിഹോമം എന്നിവയും വൈകിട്ട് ദീപാരാധനയും നടന്നു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രണ്ടാം ദിനം പതിവ് ചടങ്ങുകള്‍ക്കുശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കലശാഭിഷേകവും നടന്നു. തുടര്‍ന്ന് തന്ത്രി നരമംഗലം വാസുദേവന്‍ നമ്പൂതിരി പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നു. പുതിയതായി നിര്‍മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും നടന്നു. രക്ഷാധികാരി ടി വി നാരായണന്‍കുട്ടി, ഭാരവാഹികളായ സി കെ ബാബു, കെ പി ബാബു, കെ ആര്‍ സുനില്‍കുമാര്‍, ഷൈല തങ്കച്ചന്‍, സിന്ധു സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






