റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 9ന് ഓസാനം സ്‌കൂളില്‍
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 9ന് ഓസാനം സ്‌കൂളില്‍

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണും തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയും ചേര്‍ന്ന് കട്ടപ്പന ഓസാനം സ്‌കൂളില്‍ 9ന് രാവിലെ 9മുതല്‍ ഉച്ചയ്ക്ക് 1വരെ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. സ്മിത മെമ്മോറിയല്‍ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ കാര്‍ഡിയോളജി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യും. വൈറ്റല്‍സ് പരിശോധനയ്ക്ക് പുറമേ ഫിസിയോതെറാപ്പി, ഡയറ്റീഷന്‍, ഇസിജി, തൈറോയ്ഡ്, കൊളസ്‌ട്രോള്‍ പരിശോധനകളും നടക്കും. തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും ഡിസ്‌കൗണ്ട് കൂപ്പണുകള്‍, സൗജന്യ മാമോഗ്രാഫി, പിഎസ്എ ടെസ്റ്റ് കൂപ്പണുകള്‍ എന്നിവയും ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് അവസരം. ഫോണ്‍: 7909231810, 9947454929, 9447613065. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍, പ്രോഗ്രാം ചെയര്‍മാര്‍ ഷിബി ഫിലിപ്പ്, കെ.എ. മാത്യു, അംഗങ്ങളായ പ്രദീപ് എസ് മണി, രാജീവ് കെ.എസ്., സുബിന്‍ ബേബി, അഭിലാഷ് എ.എസ്, ബെന്നി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






