ഗതാഗത കമ്മിഷണറുടെ ഉത്തരവ്: സംയുക്ത ട്രേഡ് യൂണിയന്‍ 13ന് ആര്‍ടി ഓഫീസുകളിലേക്ക് പ്രകടനവും ധര്‍ണയും നടത്തും

ഗതാഗത കമ്മിഷണറുടെ ഉത്തരവ്: സംയുക്ത ട്രേഡ് യൂണിയന്‍ 13ന് ആര്‍ടി ഓഫീസുകളിലേക്ക് പ്രകടനവും ധര്‍ണയും നടത്തും

Mar 7, 2025 - 22:59
 0
ഗതാഗത കമ്മിഷണറുടെ ഉത്തരവ്: സംയുക്ത ട്രേഡ് യൂണിയന്‍ 13ന് ആര്‍ടി ഓഫീസുകളിലേക്ക് പ്രകടനവും ധര്‍ണയും നടത്തും
This is the title of the web page

ഇടുക്കി: മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ പതിക്കണമെന്ന ഗതാഗത കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിലേക്ക്. 13ന് ഇടുക്കി ആര്‍ടി ഓഫീസിലേക്കും അടിമാലി, തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം ജോയിന്റ് ആര്‍ടി ഓഫീസുകളിലേക്കും യൂണിയന്‍ പ്രകടനവും ധര്‍ണയും നടത്തും. 18ന് സംസ്ഥാന വ്യാപകമായി ഓട്ടോറിക്ഷ- ലൈറ്റ് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. 17ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനവും നടത്തും. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്ര അനുവദിച്ച് സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന ഉത്തരവ് നിയമമരുദ്ധവും സര്‍ക്കാര്‍ ഉത്തരവുകളുടെ ലഘനവുമാണ്. ഇന്ധന- സ്‌പെയര്‍പാര്‍ട്സ് വില വര്‍ധനയില്‍ നട്ടംതിരിയുന്ന തൊഴിലാളികള്‍ക്കുമേല്‍ ഉത്തരവ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. വിവിധ യൂണിയന്‍ നേതാക്കളായ എം സി ബിജു, രാജു ബേബി, കെ സി സിനീഷ്‌കുമാര്‍, ഷാജി മാത്യു, മനു കെ ജോണ്‍, കെ സി ബിജു, കെ ഡി മോഹനന്‍, പി പി ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow