പരുന്തുംപാറയില്‍ നീലവസന്തം
പരുന്തുംപാറയില്‍ നീലവസന്തം

ഇടുക്കി: നീല വസന്തത്തില്‍ മനോഹരിയായി പരുന്തുംപാറ. കുറിഞ്ഞി പൂക്കള്‍ കാണാന്‍ നിരവധി സഞ്ചാരികളാണ് പരുന്തുംപാറയിലേക്കെത്തുന്നത്. പീരുമേട് കല്ലാര്‍ കവലയില്‍ നിന്നും പരുന്തുംപാറയിലേക്ക് എത്തിച്ചേരുന്ന പാതയോരത്തിന് മുകള്‍വശത്തായാണ് കുറിഞ്ഞി പൂക്കള്‍ കാണപ്പെടുന്നത്. മൂന്നാര്‍, നീലഗിരി മേഖലകളിലാണ് കുറിഞ്ഞികള്‍ കൂടുതലായി കാണപ്പെടുന്നത്. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലക്കുറിഞ്ഞി പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂക്കുന്നത്. എന്നാല്‍ പരുന്തുംപാറയില്‍ നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് പൂത്തിരിക്കുന്നത്.
ഒരു വര്‍ഷം കൂടുമ്പോള്‍ പൂക്കുന്നവ മുതല്‍ 16 വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന കുറിഞ്ഞിച്ചെടികളും ഉണ്ട്. വശ്യതയാര്‍ന്ന നീലനിറമുള്ളതിനാല്‍ നീലക്കുറിഞ്ഞിയെന്നും മേടുകളില്‍ കാണപ്പെടുന്നതിനാല്‍ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു. ഇളം വയലറ്റ്, നീല നിറങ്ങളിലാണ് ഇവ പൂക്കുന്നത്. മഴയില്ലാത്ത കാലാവസ്ഥയില്‍ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കള്‍ നിലനില്‍ക്കും.
What's Your Reaction?






