ചൊക്രമുടി കൈയേറ്റം: രണ്ടാംഘട്ട സമരത്തിനൊരുങ്ങി സംരക്ഷണസമിതി
ചൊക്രമുടി കൈയേറ്റം: രണ്ടാംഘട്ട സമരത്തിനൊരുങ്ങി സംരക്ഷണസമിതി

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടും തുടര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചും, ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും സമരത്തിനൊരുങ്ങി ചൊക്രമുടി സംരക്ഷണ സമിതി. ആര്‍ഡിഒ ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികളാണ് രണ്ടാംഘട്ടത്തില്‍ നടത്തുന്നത്. കൈയേറ്റക്കാരെ സഹായിച്ച 3 ഉദ്യോഗസ്ഥരെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. നടപടികള്‍ വേഗത്തിലാക്കണമെന്നും ഭൂമി കൈയേറ്റത്തില്‍ പങ്കുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ചൊക്രമുടിയില്‍ നിര്‍മിച്ചിരിക്കുന്ന തടയണ മൂടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






