എസ്എംവൈഎം പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും 3ന്
എസ്എംവൈഎം പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും 3ന്

ഇടുക്കി: എസ്എംവൈഎം സംസ്ഥാന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും 3ന് ഉച്ചകഴിഞ്ഞ് 2ന് കാല്‍വരിമൗണ്ടില്‍ നടക്കും. വിവിധ രൂപതകളില്‍നിന്നും ഛായാചിത്രം, കൊടിമരം, പതാക എന്നീ പ്രയാണങ്ങള്‍ ഉച്ചയോടെ കാല്‍വരിമൗണ്ടില്‍ എത്തിച്ചേരും. 1.45 ന് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ മറ്റ് ജനപ്രതിനിധികള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, ഗ്ലോബല്‍, സംസ്ഥാന, രൂപത, യൂണിറ്റ് തല നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നസ്രാണിസമൂഹത്തിന്റെ പൗരാണിക കലാരൂപങ്ങളെ അവതരിപ്പിക്കുന്ന ദൃശ്യവിരുന്നും, തൃശൂര്‍ ആട്ടം കലാസമിതിയുടെ ഫ്യൂഷന്‍ വിത്ത് ചെണ്ടമേളവും നടത്തപ്പെടും. കെ.സി.വൈ.എം ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍, രൂപതാ പ്രസിഡന്റ് ജെറിന്‍ ജെ. പട്ടാംകുളം, സി. ലിന്റാ, സാം സണ്ണി, അമല ആന്റണി, ആല്‍ബി ബെന്നി, അനിറ്റ സണ്ണി, ബിന്റൊ ജോസഫ്, സോണി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
What's Your Reaction?






