രാമല്‍ക്കല്‍മേട്ടില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും ചന്ദനമരം മോഷ്ടിച്ചു
രാമല്‍ക്കല്‍മേട്ടില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും ചന്ദനമരം മോഷ്ടിച്ചു

ഇടുക്കി: രാമക്കല്‍മേട്ടില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും ചന്ദനമരം മോഷ്ടിച്ച് കടത്തി. കുരുവിക്കാനം സ്വദേശി മരുതിക്കുഴിയില്‍ മുഹമ്മദിന്റെ പുരയിടത്തില്‍ നിന്ന 47 സെന്റിമീറ്റര്‍ വീതിയുള്ള മരത്തിന്റെ ഒരു മീറ്ററോളം ഭാഗമാണ് മുറിച്ചുകടത്തിയത്. സ്ഥലം തമിഴ്‌നാട് സ്വദേശികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. ഇവര്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേയ്ക്ക് പോയസമയത്താണ് മോഷണം നടന്നത്. ചന്ദന മരം ചുവടെ മുറിച്ച മോഷ്ടാക്കള്‍, താഴ്ഭാഗത്ത് നിന്നും ഒരു മീറ്ററോളം തടി മുറിച്ച് മാറ്റി കടത്തുകയായിരുന്നു. ബാക്കി ഭാഗം കൃഷിയിടത്തില്‍ത്തന്നെ ഉപേക്ഷിച്ച നിലയിലാണ്. നഷ്ടപെട്ട ചന്ദനത്തിന് കാതല്‍ ഇല്ല. രാമക്കല്‍മേട്ടിലേയും പട്ടം കോളനിയിലേയും സ്വകാര്യ ഭൂമിയില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും മുമ്പ് നിരവധി തവണ ചന്ദന മരം നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥലം ഉടമയുടെ പരാതിയില്‍ കമ്പംമെട്ട് പൊലിസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ രണ്ട് വാഹനങ്ങളില്‍ പെട്രോളിങ് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു
What's Your Reaction?






