മൂന്ന് കിലോ ഭാരം വഹിച്ച് 30 സെക്കൻഡിൽ 51 പുഷ് അപ്പ് : ആൽബിന് ഇതൊക്കെ നിസാരം
മൂന്ന് കിലോ ഭാരം വഹിച്ച് 30 സെക്കൻഡിൽ 51 പുഷ് അപ്പ് : ആൽബിന് ഇതൊക്കെ നിസാരം

ഇടുക്കി: മൂന്ന് കിലോ ഭാരം പുറത്തുവഹിച്ച് 30 സെക്കന്‍ഡില്‍ 51 പുഷ് അപ്പുകള്‍ എടുത്ത് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി ആല്‍ബിന്‍ ജോര്‍ജ് തോമസ്. പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായ ആല്‍ബിന്‍ ഇതോടെ നാട്ടിലും കോളേജിലുമെല്ലാം സൂപ്പര്‍മാന്‍ ആണ്. കരാട്ടെ മാസ്റ്റര്‍ എന്ന പേരിലായിരുന്നു മുമ്പ് അല്‍ബിന്‍ അറിയപ്പെട്ടിരുന്നത്. സൂപ്പര്‍മാന്‍ ക്ലാപ്പിങ് പുഷ് അപ്പില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയതോടെയാണ് ആല്‍ബിന് സൂപ്പര്‍മാന്‍ പേരുകൂടി ലഭിച്ചത്. നെടുങ്കണ്ടം പച്ചടി കാട്ടുപാറയില്‍ തോമസ് വര്‍ക്കി - റെജി ദമ്പതികളുടെ മകനാണ്. ഹിറ്റോറിയോ കരാട്ടെയിലും ആല്‍ബിന്‍ പരിശീലനം നേടുന്നുണ്ട്. ഇതിനൊപ്പമാണ് ഫുള്‍ ക്ലാപ്പിങ് പുഷ് അപ്പ് പരിശീലനവും നടത്തിയത്. സെന്‍സായി സോജി ചാക്കോ നരിമറ്റത്തിലാണ് കരാട്ടെ പരിശീലകന്‍. കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്ന മാസ്റ്റര്‍ കൂടിയാണ് ആല്‍ബിന്‍. ഇനി മാര്‍ഷല്‍ ആര്‍ട്‌സില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് ഈ 21 കാരന്‍.
What's Your Reaction?






