ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന തീരുമാനം അംഗീകരിക്കില്ല: ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍
ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന തീരുമാനം അംഗീകരിക്കില്ല: ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍

ഇടുക്കി: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ 'യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗ തീരുമാനം തള്ളിക്കളയുന്നതായി ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍(സിഐടിയു). പുതിയ തീരുമാനം തൊഴിലാളികളെ ബുദ്ധിമുട്ടിക്കും. ഓട്ടത്തിന് റിട്ടേണ്‍ കൂലി ലഭിക്കാത്ത സ്ഥിതിയുണ്ടാകും. കൂടാതെ, യാത്രക്കാരുമായി വാക്കുതര്‍ക്കത്തിനും കാരണമാകും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ തുടര്‍ന്ന് ഓട്ടോ- ടാക്സി മേഖല വന്‍പ്രതിസന്ധിയിലാണ്. ഇതിനെതിരെ നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഭേദഗതി ഉണ്ടായില്ല. പുതിയ തീരുമാനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ ടെസ്റ്റിങ് നടത്താതിരിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താല്‍ തൊഴിലാളികളെ പങ്കെടുപ്പിച്ച് സമരം ശക്തമാക്കും. ഇതുസംബന്ധിച്ച് യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടാക്കണം. യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ തയാറാകണം. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 13, 14,15 തീയതികളില്‍ ജില്ലയില്‍ പ്രചാരണ ജാഥകള്‍ നടത്തുമെന്നും ജില്ലാ സെക്രട്ടറി എം സി ബിജു പറഞ്ഞു.
What's Your Reaction?






