ജില്ലാ പൊലീസ് ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ്: വോളിബോള്‍ ടൂര്‍ണമെന്റ് മുരിക്കാശേരിയില്‍
ജില്ലാ പൊലീസ് ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ്: വോളിബോള്‍ ടൂര്‍ണമെന്റ് മുരിക്കാശേരിയില്‍

ഇടുക്കി: ജില്ലാ പൊലീസ് ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റിനോട് അനുബന്ധിച്ച് വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി. മുരിക്കാശേരി പാവനാത്മ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഡിവൈഎസ്പി ജില്‍സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. തൊടുപുഴ, ഇടുക്കി, കട്ടപ്പന, പീരുമേട്, ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടര്‍ മൂന്നാര്‍ എന്നീ സബ് ഡിവിഷനുകള്‍ മത്സരത്തില്‍ പങ്കെടുത്തു. തൊടുപുഴ സബ് ഡിവിഷന്‍ ഒന്നാം സ്ഥാനവും, ഇടുക്കി ഡിഎച്ച്ക്യു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുരിക്കാശേരി എസ്എച്ച്ഒ സന്തോഷ് കെ എം, എസ്‌ഐമാരായ ജമാല്‍, കെ ഡി മണിയന്‍, കട്ടപ്പന എസ്‌ഐ മനോജ്, ഇടുക്കി എസ്‌സിപിഒ സലിം, ഡിഎച്ച്ക്യു സിപിഒ ഷെബി മോന്‍, ഡിഎച്ച്ക്യു അജീഷ്, അനസ്‌മോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






