ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വണ്ടന്‍മേട് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ അനുമോദിച്ചു. വണ്ടന്‍മേട് പഞ്ചായത്തംഗം ജിപി രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിജോ ഉമ്മന്‍ അധ്യക്ഷനായി. അണക്കര മുക്കേല്‍ ഏജന്‍സീസ് സ്‌പോണ്‍സര്‍ ചെയ്ത വോളിബോളും നെറ്റും വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചു. കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കും സ്റ്റെനി പോത്തന്‍ നെടുംപുറം സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ നല്‍കി. സ്‌നേഹക്കൂട്ടായ്മ രക്ഷാധികാരി ബാബു സുരഭി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ്, കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, എംപിടിഎ പ്രസിഡന്റ് അല്‍ഫോന്‍സ ജോബിന്‍, മുന്‍ പിടിഎ പ്രസിഡന്റ് സജി സാമുവല്‍, അധ്യാപിക റാണി ജോര്‍ജ്, മനോജ് പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.