സഹ്യ ബ്രാന്‍ഡ് ജില്ലയ്ക്ക് അഭിമാനം: മന്ത്രി റോഷി അഗസ്റ്റിന്‍
സഹ്യ ബ്രാന്‍ഡ് ജില്ലയ്ക്ക് അഭിമാനം: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹ്യ ബ്രാന്‍ഡ് ജില്ലയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന സംരംഭമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സഹ്യയുടെ രണ്ടാംഘട്ട വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ ഒരു സ്ഥാപനത്തെ എങ്ങനെ വളര്‍ത്തി വലുതാക്കാമെന്നതിന്റെ ഉദാഹരണമാണ് സഹ്യ. നാടിന്റെ പെരുമ വിളിച്ചറിയിക്കാന്‍ സഹായിക്കുന്ന സംരംഭമായി മാറ്റാന്‍ ബാങ്കിന് കഴിഞ്ഞു. സഹ്യയുടെ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈ ഫ്രൂട്ട്സ് യൂണിറ്റ്, കാപ്പിപ്പൊടി ഉല്‍പാദന യൂണിറ്റ്, ഫുഡ്സ് മാര്‍ക്കറ്റിങ് യൂണിറ്റ്, തേയില ബ്ലെന്റിംഗ് യൂണിറ്റ് എന്നിവയാണ് 5.61 കോടി രൂപ മുതല്‍മുടക്കില്‍ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്തത്. 130 കോടി രൂപ പ്രവര്‍ത്തന മൂലധനവും 105 കോടി രൂപ വായ്പയുമാണ് ബാങ്കിനുള്ളത്. ചലച്ചിത്ര പിന്നണി ഗായിക കെ എസ് ചിത്രയാണ് സഹ്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍. പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. എം എം മണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സഹ്യ ഡ്രൈ ഫ്രൂട്ട്സ് ഉല്‍പന്നത്തിന്റെ ആദ്യവില്‍പ്പന ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് നിര്‍വഹിച്ചു. കലക്ടര്‍ ഷീബ ജോര്‍ജ് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി തോമസ് ഭരണസമിതിയംഗങ്ങളായ സൈബിച്ചന്‍ തോമസ്, സി എം തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






