വണ്ടിപ്പെരിയാറില്‍ അതിഥി തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
വണ്ടിപ്പെരിയാറില്‍ അതിഥി തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ അതിഥി തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചുരക്കുളം എസ്റ്റേറ്റ് വക മഞ്ചുമല അപ്പര്‍ ഡിവിഷനില്‍ ജോലിക്കാരനായ സുലൈമാന്‍ (42 ) നാണ് മരിച്ചത്. കടുത്ത ദേഹാസ്വസ്ത്യം അനുഭവപ്പെട്ട സുലൈമാനെ വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സുലൈമാന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ ജമാഅത്ത് ഭാരവാഹികള്‍ ആശുപത്രിയില്‍ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷം മൃതദേഹം ഏറ്റെടുത്ത് വണ്ടിപ്പെരിയാറില്‍ തന്നെ സംസ്‌ക്കരിക്കുവാനാണ് തീരുമാനം.
What's Your Reaction?






