പുറ്റടി സിഎച്ച്‌സിയിലെ ഐസൊലേഷന്‍ വാര്‍ഡ് അനാഥം: ഉപകരണങ്ങള്‍ നശിക്കുന്നു
പുറ്റടി സിഎച്ച്‌സിയിലെ ഐസൊലേഷന്‍ വാര്‍ഡ് അനാഥം: ഉപകരണങ്ങള്‍ നശിക്കുന്നു

ഇടുക്കി: പുറ്റടിയിലെ വണ്ടന്‍മേട് സിഎച്ച്‌സിയില്‍ നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡ് അനാഥം. ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത കെട്ടിടം പ്രവര്‍ത്തിക്കാത്തതിനാല്‍ സീലിങ് ഉള്‍പ്പെടെയുള്ളവ നിലംപൊത്തി. നാലുകോടി രൂപ ചെലവഴിച്ചാണ് യന്ത്രസാമഗ്രികളും ചികിത്സാ ഉപകരണങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള സൗകര്യത്തോടെ വാര്‍ഡ് നിര്‍മിച്ചത്. എന്നാല്‍ ഒരുവര്‍ഷമായിട്ടും കെട്ടിടം പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയുണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ കാറ്റില്‍ കെട്ടിടത്തിനുള്ളിലെ സീലിങ് നിലംപൊത്തി. കൂടാതെ കെട്ടിടത്തിന്റെ പരിസരം കാടുകയറിയ നിലയിലാണ്. ഇവിടെ വന്‍തോതില്‍ മാലിന്യവും തള്ളിയിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയില്‍ കോടികളാണ് തുരുമ്പെടുക്കുന്നത്. നിലവില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
What's Your Reaction?






