ഇരുമ്പുപാലം ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം 14ന്
ഇരുമ്പുപാലം ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം 14ന്

ഇടുക്കി: ഇരുമ്പുപാലം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനം 14ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ദ്ഘാടനം ചെയ്യും. ഇരുമ്പുപാലത്തും പരിസരപ്രദേശങ്ങളിലും ചികിത്സക്കായി സാമ്പത്തിക പ്രയാസം നേരിടുന്നയാളുകള്‍ക്ക് കൈതാങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുമ്പുപാലം ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കിയിരുന്നത്. പ്രദേശത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ വൃക്തികളുമായി ചേര്‍ന്ന് ഒരുവര്‍ഷം മുമ്പ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അഡ്വ. എ രാജ എംഎല്‍എ മുഖ്യാതിഥിയാകും. പ്രദേശത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ വ്യക്തികള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ബേബി അഞ്ചേരി, സെക്രട്ടറി പി പി സാബു, എം ബി സൈനുദ്ദീന്‍, പി എം ലത്തീഫ്, ബാബു കീച്ചേരി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






