കൃഷി ഓഫീസര്‍ ഇല്ല: കാഞ്ചിയാര്‍ കൃഷിഭവന്‍ നാഥനില്ലാക്കളരി
കൃഷി ഓഫീസര്‍ ഇല്ല: കാഞ്ചിയാര്‍ കൃഷിഭവന്‍ നാഥനില്ലാക്കളരി

ഇടുക്കി: കൃഷിഓഫീസര്‍ സ്ഥലംമാറിപ്പോയതോടെ കാഞ്ചിയാര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം അവതാളത്തില്‍. മൂന്നുമാസം മുമ്പാണ് ഓഫീസര്‍ സ്ഥലംമാറിപ്പോയത്. നിലവില്‍ ഉപ്പുതറ കൃഷി ഓഫീസര്‍ക്കാണ് അധികച്ചുമതല. എന്നാല്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ ഉദ്യോഗസ്ഥന്റെ സേവനമുള്ളൂ. ഇതോടെ കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. കാഞ്ചിയാര്‍ പഞ്ചായത്ത് കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാനാകുന്നില്ല. റമ്പുട്ടാന്‍ തൈ, ജൈവവളം, പമ്പ്സെറ്റ് തുടങ്ങിയവയുടെ വിതരണവും വിവിധ കൃഷിക്കാവശ്യമായ ധനസഹായവും മുടങ്ങിയതായി പഞ്ചായത്ത് അംഗം ജോമോന്‍ തെക്കേല്‍ ആരോപിച്ചു.
കാഞ്ചിയാര്‍ മേഖലയില്‍ കുരുമുളക് ചെടികളില്‍ കീടബാധ കണ്ടെത്തിയെങ്കിലും ഓഫീസിന്റെ സേവനം ലഭ്യമല്ല. അടിയന്തരമായി കൃഷിഓഫീസറെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
What's Your Reaction?






