ഹൈവേയിൽ മാലിന്യം തള്ളിയാൽ കർശന നടപടി
ഹൈവേയിൽ മാലിന്യം തള്ളിയാൽ കർശന നടപടി

മലയോര ഹൈവേയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് ഉപ്പുതറ ഗ്രാമപഞ്ചായത്ത് . മാലിന്യ നിക്ഷേപം നടത്തിയവരെ കണ്ടെത്തുകയും , ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് പറഞ്ഞു . ഒപ്പം പഞ്ചായത്ത് പരിധിയിലെ മലയോര ഹൈവേ ഭാഗങ്ങളിൽ സി സി ടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






