വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ പൊങ്കല്‍ ആഘോഷം
വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ പൊങ്കല്‍ ആഘോഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊങ്കല്‍ ആഘോഷിച്ച് വിദ്യാര്‍ഥികളും അധ്യാപകരും. പൊങ്കല്‍ പാകം ചെയ്ത് വിതരണവും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
തോട്ടം മേഖലയായ വണ്ടിപ്പെരിയാറില്‍ ഭൂരിഭാഗവും തമിഴ്‌വംശജരാണ് താമസിക്കുന്നത്. കുട്ടികള്‍ക്കായി കോലം ഇടല്‍ മത്സരവും നടത്തി. കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് പൊങ്കല്‍ തയ്യാറാക്കിയത്. അധ്യാപകരും പിടിഎ അംഗങ്ങളും നേതൃത്വം നല്‍കി
What's Your Reaction?






