പാണ്ടിപ്പാറയില്‍ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കടന്നല്‍ കുത്തേറ്റു
പാണ്ടിപ്പാറയില്‍ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കടന്നല്‍ കുത്തേറ്റു
ഇടുക്കി: തങ്കമണി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയില്‍ കടന്നല്‍ ആക്രമണത്തില്‍ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പരിക്ക്. ടൂറിസ്റ്റ് പാറ സന്ദര്‍ശിക്കാനെത്തിയ ആലുവ സ്വദേശികളായ ഹമ്പല്‍, സ്റ്റെഫി ജോസ്, ബില്‍ദാര്‍, നബീല്‍, അഖില്‍, മുബാരീസ്, പ്രദേശവാസികളായ ഓടബള്ളില്‍ സൗമ്യ, സാബു ഇഞ്ചയില്‍, ഭാര്യ ലീറ്റില്‍, അമല, ആഗസസ്, ഇവരെ രക്ഷപ്പെടുത്താനെത്തിയ പടിഞ്ഞാറകത്ത് ചാക്കോ, ചാമകാല പ്രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയതാണ് പ്രതിസന്ധിക്ക് കാരണം. 12 പേര്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പത്തു പേര്‍ ആശുപത്രി വിട്ടു. രണ്ട് കുട്ടികള്‍ ചികിത്സ തുടരുകയാണ്. വൈകിട്ടോടെ കടന്നല്‍ കൂട് നശിപ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തും എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും വലിയ പാറയുടെ ഉള്ളിലാണ് കടന്നല്‍ക്കൂട് എന്നതിനാല്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തി മാത്രമേ ഇത് നശിപ്പിക്കാന്‍ സാധിക്കുവുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.
What's Your Reaction?