ബിജെപി വെള്ളയാംകുടിയില്‍ പ്രതിഷേധ യോഗം നടത്തി
ബിജെപി വെള്ളയാംകുടിയില്‍ പ്രതിഷേധ യോഗം നടത്തി

ഇടുക്കി: ശബരിമല സ്വര്‍ണപ്പാളി മോഷണത്തില്‍ പിണറായി സര്‍ക്കാര്‍ അയ്യപ്പവിശ്വാസികളെ വഞ്ചിച്ചതായി ആരോപിച്ച് ബിജെപി വെള്ളയാംകുടി ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. വെള്ളയാംകുടി ഏരിയാ പ്രസിഡന്റ് രാഹുല്‍ സുകുമാരന്‍ അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ എന്‍ ഷാജി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹന്‍ദാസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രസാദ്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി ജോസ് വേഴപറമ്പില്‍, ഏരിയാ ജനറല്‍ സെക്രട്ടറി സന്തോഷ് ശക്തീശ്വരം, വൈസ് പ്രസിഡന്റ് ബോണി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മഹിളാമോര്‍ച്ച ജില്ലാ ട്രഷറര്‍ രേഖ സുഭാഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഗൗതം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജയകുമാര്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






