മേലേചിന്നാര്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
മേലേചിന്നാര്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ഇടുക്കി: മേലേചിന്നാര്‍ യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌പൈസസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. ഏരിയ പ്രസിഡന്റ് ഐ സി രാജു ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും എന്നും താങ്ങും തണലുമായി പ്രവര്‍ത്തിക്കുകയാണ് യങ് മൈന്‍ഡ്‌സ് ക്ലബ്ബിന്റെ ലക്ഷ്യം. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജില്ലാ ഗവര്‍ണര്‍ കെ പി പോള്‍ തിരിതെളിച്ച് നല്‍കി നിര്‍വഹിച്ചു. പുതിയ അംഗങ്ങള്‍ക്ക് റീജിയന്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോന്‍സ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ക്ലബ്ബ് പ്രസിഡന്റ് തങ്കച്ചന്‍ പാലത്തിനാല്‍ അധ്യക്ഷനായി. എ ജെ മാത്യു പ്രസിഡന്റായും ജിതിന്‍ ജോസഫ് സെക്രട്ടറിയായും സൈജു മാത്യു ട്രഷററായും സാജന്‍ തോമസ് വൈസ് പ്രസിഡന്റായും നൈജു മാത്യു, മേഴ്‌സി മാത്യു, സീന ജിതിന്‍, റോണല്‍ സൈജു, ഡെല്‍ന സിജു എന്നിവര്‍ ഭരണസമിതി അംഗങ്ങളായും ചുമതലയേറ്റു.
What's Your Reaction?






