ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ ബിരുദദാന ചടങ്ങ്

ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ ബിരുദദാന ചടങ്ങ്

Jun 14, 2025 - 15:26
Jun 14, 2025 - 15:26
 0
ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍ ബിരുദദാന ചടങ്ങ്
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം ബി എഡ് കോളേജില്‍  ബിരുദദാന ചടങ്ങ് നടത്തി. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ റവ. ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. എം ജി സര്‍വകലാശാല 2023-2025 ബി എഡ് പരീക്ഷയില്‍ കോളേജിലെ വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളിലായി 15 റാങ്കുകള്‍ നേടിയിരുന്നു. 
ജെപിഎം എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. ഭാരതമാതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനീഷ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ജോണ്‍സണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ചക്കാലയില്‍, ബര്‍സാര്‍  റവ. ഫാ. ചാള്‍സ് തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow